Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

ടെ​ൻ​ഡ​റി​ൽ ക്ര​മ​ക്കേ​ട്; കേ​ര​ള ബാ​ങ്ക് ആ​സ്ഥാ​ന​ത്ത് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ ആ​സ്ഥാ​ന​ത്ത് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഞ്ച് ജി​ല്ല​ക​ളി​ലെ ശാ​ഖ​ക​ളി​ൽ സി​സി​ടി​വി​യും അ​ലാം സം​വി​ധാ​ന​വും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് ക്ഷ​ണി​ച്ച ടെ​ൻ​ഡ​റി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​രു ക​മ്പ​നി​ക്ക് മാ​ത്രം ക​രാ​ർ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ടെ​ൻ​ഡ​റി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. കേ​ര​ള ബാ​ങ്കി​ന്‍റെ 823 ശാ​ഖ​ക​ളി​ൽ 317 ശാ​ഖ​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ങ്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. 317 ശാ​ഖ​ക​ളി​ൽ സി​സി​ടി​വി​യും 149 ശാ​ഖ​ക​ളി​ൽ അ​ലാം സം​വി​ധാ​ന​വും സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും ന​ബാ​ർ​ഡി​ന്‍റെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് ടെ​ൻ​ഡ​ർ രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ, ഒ​രു ക​മ്പ​നി​ക്ക് മാ​ത്രം ക​രാ​ർ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ വ്യ​വ​സ്ഥ​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്; തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ച്ച വി​ജി​ല​ൻ​സ് സം​ഘം ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് കൊ​ടി​മ​ര നി​ർ​മാ​ണ​ത്തി​നാ​യി സം​ഭാ​വ​ന ല​ഭി​ച്ച​ത്.

മു​ഴു​വ​ൻ സ്വ​ർ​ണ​വും വാ​ചി​വാ​ഹ​ന, അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. അ​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ തെ​ളി​വു​ക​ളി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. മോ​ഹ​ൻ​ലാ​ൽ, ര​ഞ്ജി​പ​ണി​ക്ക​ർ, പ്രി​യ​ദ​ർ​ശ​ൻ, ഷാ​ജി കൈ​ലാ​സ്, സു​രേ​ഷ് ഗോ​പി അ​ട​ക്കം 27 പേ​രാ​ണ് കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സം​ഭ​വാ​ന ന​ൽ​കി​യ​ത്.

ഇ​തി​ൽ ന​ട​ൻ​മാ​ർ അ​ട​ക്കം 23 പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. നാ​ല് പേ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ക്കും. സം​ഭ​വാ​ന സ്വ​ർ​ണ​ത്തി​ന് ദേ​വ​സ്വം ര​സീ​റ്റും ന​ൽ​കി​യെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണം; മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ന​ട​ൻ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ൻ​സ്.​ സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക സം​ഘം ചോ​ദി​ച്ച​റി​ഞ്ഞ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത് സു​ഹൃ​ത്താ​യ സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി.

തു​ട​ർ​ന്ന് സു​ഹൃ​ത്ത് മു​ഖേ​ന പ​മ്പ​യി​ലെ​ത്തി​ച്ചു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. സ്വ​ർ​ണം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പും മൊ​ഴി ന​ൽ​കി. നേ​ര​ത്തെ സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണം: വി​ജി​ല​ൻ​സ് മൊ​ഴി​യെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

2017ൽ ​​​ന​​​ട​​​ന്ന കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി​​​യെ​​​ടു​​​ക്കും. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​പ്പ​​​തോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ​​​രി​​​ൽ നി​​​ന്നു പ​​​ണം സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം ര​​​സീ​​​ത് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ പ​​​ല​​​രും സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ഒ​​​ട്ടി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി ശേ​​​ഖ​​​രി​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​സ്ഐ​​​ടി​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് ക​​​ത്ത് ന​​​ൽ​​​കി.

 

District News

കെ​എ​സ്ഇ​ബി അ​സി​. എ​ന്ജി​നിയ​ർ​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​

ആല​പ്പു​ഴ: ക​രാ​ർ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ലെ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ചേ​ർ​ത്ത​ല, എ​സ്.​എ​ൽ. പു​രം, അ​മ്പ​ല​പ്പു​ഴ, എ​ട​ത്വ, മ​ങ്കൊ​മ്പ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചേ​ർ​ത്ത​ല കെ​എ​സ്ഇ​ബി ഈ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ക​രാ​റു​കാ​ര​ൻ 16,500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി കൈ​മാ​റി​യ​താ​യി ക​ണ്ടെ​ത്തി.

എ​സ്.​എ​ൽ. പു​രം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​ടേ​ത് അ​ട​ക്ക​മു​ള്ള ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലേ മ​റ്റു കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കൂ.

ക​രാ​ർ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​രാ​റു​കാ​രി​ൽനി​ന്ന് ക​മ്മീ​ഷ​ൻ വാ​ങ്ങി​യാ​യി​രു​ന്നു ഇ​ത്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​ർ പ്ര​വൃ​ത്തി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബി​ല്ലു​ക​ൾ മാ​റി ന​ല്കു​ന്ന​താ​യും വി​ജി​ല​ൻ​സി​നു വി​വി​രം ല​ഭി​ച്ചി​രു​ന്നു.

മീ​റ്റ​ർ റീ​ഡിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടി അ​ന​ധി​കൃ​ത കി​ഴി​വു ന​ല്ക​ൽ, ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​തി​രി​ക്കാ​ൻ മീ​റ്റു​ക​ൾ ത​ക​രാ​റി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​നു ല​ഭി​ച്ചി​രു​ന്നു.

അ​ഴി​മ​തി വി​വ​രം അ​റി​യി​ക്കാം

അ​ഴി​മ​തി​യും കൈ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻസി​നെ അ​റി​യി​ക്കാം. 1064 (ടോ​ൾഫ്രീ), 859290900, 9447789100 (വാ​ട്സ​പ്പ്).

District News

വി​ജി​ല​ന്‍​സ് അ​വ​ബോ​ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ


കൊ​ച്ചി: കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്ത വി​ജി​ല​ന്‍​സ് അ​വ​ബോ​ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ്: ന​മ്മു​ടെ പ​ങ്കി​ട്ട ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​റ​ണാ​കു​ളം സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ സ​മ​ഗ്ര​താ പ്ര​തി​ജ്ഞാ ച​ട​ങ്ങും വി​ജി​ല​ന്‍​സ് അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.


സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ സ​മ​ഗ്ര​താ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സോ​ണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. ശ​ക്തി​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ വാ​യി​ച്ചു.


ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ന്‍റെ കൂ​ട്ടാ​യ ക​ട​മ​യെ​ക്കു​റി​ച്ചും സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ള്‍ സം​സാ​രി​ച്ചു.

Kerala

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Latest News

Corehub Up